Site iconSite icon Janayugom Online

റിപ്പോർട്ടർ ടിവി ഓഫീസ് ആക്രമിച്ച് യൂത്ത് കോൺ​ഗ്രസ്; കേസെടുത്ത് പൊലീസ്

റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോ ആക്രമിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവരാണ് ഓഫീസ് ആക്രമിച്ചത്. ഓഫീസിന്റെ ചുമരുകളിലും പടികളിലും പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. ഓഫീസിലെ കാറിൽ കൊടിയും നാട്ടി. 

സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവര്‍ക്കെതിരായണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലൈം​ഗിക ചൂഷണം വെളിപ്പെടുത്തുന്ന യുവതികളുടെ ശബ്ദസന്ദേശങ്ങൾ ചാനൽ പുറത്തുവിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഓഫീസ് ആക്രമിച്ചതെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. 

Exit mobile version