സമരത്തിന്റെ പേരിൽ സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിൽ മണ്ണുവാരിയിട്ട് യൂത്ത് കോൺഗ്രസ് ക്രൂരത. കാർത്തികപ്പള്ളി ഗവ യുപി സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണതിന്റെ പേരിൽ നടന്ന പ്രതിഷേധമാണ് അതിരുവിട്ടത്.
ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിവെച്ചിരുന്ന പാത്രങ്ങളും കസേരകളും യൂത്ത് കോൺഗ്രസുകാർ വലിച്ചെറിഞ്ഞു. ഭക്ഷണശാലയും പ്രവർത്തകർ തല്ലിത്തകർത്തു. ഇന്നു രാവിലെ സ്കൂളിലേക്ക് എത്തിയ പ്രവർത്തകർ വലിയ അക്രമമാണ് അഴിച്ചുവിട്ടത്. ക്ലാസ് മുറിയിൽ കുട്ടികൾ ഉള്ളപ്പോഴായിരുന്നു സമരാഭാസം. അധ്യാപകരെ കയ്യേറ്റം ചെയ്യുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു.മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

