Site iconSite icon Janayugom Online

ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊലപ്പെടുത്തിയത് സുഹൃത്ത്, മൊബൈൽ ഫോണിന്റെ ചാർജർ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു; മാലയും മോതിരവും മോഷ്ടിച്ചുവെന്നും പൊലീസ്

ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സച്ചിൻ. മൊബൈൽ ഫോണിന്റെ ചാർജർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാലയും മോതിരവും മോഷ്ടിച്ചുവെന്നും പൊലീസ്. ഹിമാനിയുടെ വീട്ടിൽ വെച്ച് പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹം സ്യൂട്ട് കേസിലാക്കി റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു. 

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഹിമാനിയും സച്ചിനും ഒന്നര വർഷമായി സുഹൃത്തുക്കളാണ്. സച്ചിന്റെ കൈയിൽ പോറലുകളും കടിച്ച പാടും ഉണ്ട്. ആക്രമണം ചെറുക്കാനുള്ള ഹിമാനിയുടെ ശ്രമത്തിനിടെ ഇയാളുടെ കൈയിൽ കടിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഹിമാനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് കുടുംബം വ്യക്തമാക്കി. 

Exit mobile version