വാണിയംകുളത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പത്തംകുളം കരിയാട്ടില്‍ രഞ്ജിത്ത് (32) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വാണിയംകുളം കോതയൂര്‍ വായനശാലക്കു സമീപമാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.
അപകടകാരണം വ്യക്തമല്ല. റോഡില്‍ കിടക്കുകയായിരുന്ന രഞ്ജിത്തിനെ ഇതുവഴി വന്ന ആംബുലന്‍സില്‍ വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.