Site iconSite icon Janayugom Online

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; റിപ്പോര്‍ട്ട് തേടി വനം മന്ത്രി

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. അമർ ഇലാഹി (23) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അ‍ഴിക്കാൻ പോയപ്പോ‍ഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൻസൂർ ഓടി രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിൽ അമറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം തൊടുപുഴ ആശുപത്രിയിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, മരണപ്പെട്ട ആളുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം ദുരന്ത നിവാരണ വകുപ്പുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
നേര്യമംഗലം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.

Exit mobile version