Site iconSite icon Janayugom Online

പെരിയാറില്‍ യുവാവ് മുങ്ങി മരിച്ചു

പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം തൂവല്‍ തെങ്ങുവിളയില്‍ ജസ്ബിന്‍ ബിനുവാണ് മരിച്ചത്. ചൊവ്വ പകല്‍ 11ഓടെ അയ്യപ്പന്‍കോവില്‍ ആലടിക്കു സമീപമാണ് അപകടം. 

കട്ടപ്പനയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിലെ പോത്തിന്‍കയത്തില്‍ കുളിക്കുന്നതിനിടെ കാല്‍വഴുതി മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തി യുവാവിനെ കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഉപ്പുതറ പൊലീസ് നടപടികൾ സ്വീകരിച്ചു. 

Exit mobile version