Site iconSite icon Janayugom Online

കോഴിക്കോട് ബീച്ചില്‍ യുവാവ് മരിച്ച നിലയില്‍; കടല്‍ ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയ നിലയില്‍ മൃതദേഹം

സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടല്‍ഭിത്തിയില്‍ മൃതദേഹം കണ്ടത്.

തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ആസിഫിനെ ബുധനാഴ്ച വൈകീട്ട് ബീച്ചില്‍ കണ്ടിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.. സംഭവത്തില്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version