Site iconSite icon Janayugom Online

പോക്സോ കേസിൽ ബീഹാർ സ്വദേശിയായ യുവാവ് പിടിയിൽ

പോക്സോ കേസിൽ ബീഹാർ സ്വദേശിയായ യുവാവ് പിടിയിൽ. അമ്പലപ്പുഴ ഏഴര പിടികയിൽ വാടകക്കു താമസിക്കുന്ന ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി അജ്മൽ ആരീഫ് (23) നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 30 ന് സ്കൂളിൽ പോകാൻഇറങ്ങിയ അതിജീവിതയെ ഭീഷണി പെടുത്തി റെയിൽവേ സ്റ്റേഷനു സമീപമുള്ള മുറിയിൽ വെച്ച് പീഡിപ്പിച്ചതായാണ് കേസ്” ‘അമ്പലപ്പുഴ ഡിവൈഎസ്പി കെ. എൻ രാജേഷിൻ്റെ നിർദ്ദേശത്തെ തുടർന്ന് ഗ്രേഡ് സബ് ഇൻസ്പെകടർമാരായ നവാസ്, പ്രിൻസ് എസ്, സിവിൽ പോലിസ് ഓഫിസർമാരായ നൗഫൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 

Exit mobile version