Site iconSite icon Janayugom Online

പാലക്കാട് കൊടുന്തിരപ്പുള്ളിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു;അച്ഛന്‍ കസ്റ്റഡിയില്‍

കൊടുന്തിരപ്പുള്ളിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു.അണ്ടലംകാട്ടില്‍ നെടുംപറമ്പ് വീട്ടില്‍ സിജിന്‍ (31) ആണ് മരിച്ചത്. തിങ്കള്‍ രാത്രി ഏഴോടെയാണ് സംഭവം. വെട്ടിയത് ആരാണെന്ന് കണ്ടെത്തിയില്ല.സംഭവത്തില്‍ അച്ഛന്‍ ശിവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സിജിന്‍ വീട്ടില്‍ നിന്ന് ഇറങ്ങഇ വഴിയിലൂടെ ഓടുമ്പോള്‍, ബൈക്കിലെത്തിയ സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുപെയിന്റിങ്‌ തൊഴിലാളിയായ സിജിൽ ബിജെപി പ്രവർത്തകനാണ്‌. 

21 ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ ലഹരിക്ക് അടിമയാണെന്നും സ്ഥിരമായി വീട്ടിൽ ബഹളം ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സിജിലിനെ കാപ്പ നിയമപ്രകാരം മുമ്പ് നാടുകടത്തിയിട്ടുമുണ്ട്‌. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അമ്മ: ഇന്ദിര. ഭാര്യ: ദൃശ്യ. സഹോദരങ്ങൾ: സിനിൽ, സിൽജ.

Exit mobile version