Site iconSite icon Janayugom Online

രാജ്യത്തെ സംരക്ഷിക്കേണ്ട ബാധ്യത യുവാക്കൾക്ക്: ബിനോയ് വിശ്വം

binoy viswambinoy viswam

രാജ്യത്തെ സംരക്ഷിക്കേണ്ട ബാധ്യത യുവാക്കൾക്കാണെന്നും 2024ലെ പൊതുതിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജനാധിപത്യ വിരുദ്ധ പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ പരാജയപ്പെടുത്തി രാജ്യത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുക്കണമെന്നും സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പറഞ്ഞു. നാലുദിവസമായി നടന്നുവന്ന എഐവൈഎഫ് ദേശീയ സമ്മേളനത്തിന്റെ സമാപനസെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തീവ്രവാദ ശക്തികളെ ചെറുക്കാനും മതേതര ശക്തികളെ വിജയിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ എഐവൈഎഫ് അടിയന്തര കടമയായി ഏറ്റെടുക്കണം. ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്ന രാജ്യം യുവാക്കളിലേക്കാണ് ഉറ്റുനോക്കുന്നത്. ദുർബല വിഭാഗങ്ങളുടെയും തൊഴിലാളിവർഗത്തിന്റെയും ഉന്നമനത്തിനും മെച്ചപ്പെട്ട ഇന്ത്യയ്ക്കും വേണ്ടി യുവാക്കൾ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും ഇന്ത്യയുടെ ഭാവി യുവജനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും തുല്യ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ വിശാലവേദി കെട്ടിപ്പടുക്കണം. വീരോചിതമായ പോരാട്ടത്തിന്റെ ചരിത്രമാണ് യുവജന ഫെഡറേഷനുള്ളതെന്നും ആ പാരമ്പര്യം ഇന്നത്തെ തലമുറയുടെ നേതൃത്വം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Youth have a respon­si­bil­i­ty to pro­tect the coun­try: Binoy Vishwam

You may like this video also

Exit mobile version