എംഡിഎംഎ വിഴുങ്ങിയ യുവാവിനെ ഗുരുതരാവസ്ഥായിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസാണ് ചുടലമുക്കിലെ വീട്ടില്‍ നിന്നും പൊലീസ് പിടികൂടുന്നതിനിടയിൽ എംഡിഎംഎ വിഴുങ്ങിയത്.
അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. ഇയാളെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങി; ഗുരുതരാവസ്ഥായിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ

