Site iconSite icon Janayugom Online

നാലരക്കോടിയുടെ കുഴല്‍പ്പണവുമായി മലപ്പുറത്ത് യുവാക്കള്‍ പിടിയില്‍

moneymoney

മലപ്പുറം പെരിന്തൽമണ്ണയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. പണം കടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഘം പിടിയിലായത്. കോഴിക്കോട് താമരശേരി സ്വദേശികളായ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറിലായിരുന്നു പണം. പൊലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെ പെരിന്തൽമണ്ണയിൽ വച്ചാണ് പിടിയിലായത്. കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താൻ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Youths arrest­ed in Malap­pu­ram with hawala money

You may also like this video

Exit mobile version