Site iconSite icon Janayugom Online

ഒരു കോടിയുടെ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

ഒരു കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പടാകുളം പുളിക്കൽ അരുൺ (22), പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കാരേപറമ്പിൽ ആദർശ് (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

897 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും കിട്ടിയത്. ബാഗിനുള്ളിൽ നാലോളം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ഓയിൽ. ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പനക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവർ പിടിയിലായത്.

വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ കോട്ടപ്പുറം ചന്തപ്പുര ബെപ്പാസിൽ സിഐ ഓഫീസിനു സമീപത്തുള്ള റോഡിൽ വച്ചാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരും പിടികൂടിയത്.

മയക്കു മരുന്നുമായി യുവാക്കൾ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചു പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ആഡംബര ബുള്ളറ്റിലെത്തിയ ഇവർ കൈകാണിച്ചെങ്കിലും നിർത്തിയില്ല.

പൊലീസ് വാഹനം വട്ടം വച്ച് ബുള്ളറ്റ് നിർത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബുള്ളറ്റ് വീഴുകയായിരുന്നു. ഇരുവരെയും പൊലീസ് ഓടിച്ചിട്ട് പിടികൂടി. ആദർശ് ആലപ്പുഴ എസ് എൻ കോളേജിൽ ഡിഗ്രിക്ക് പഠനം നടത്തുകയാണ്. അതുവഴി കോളേജിലും താമസ സ്ഥലത്തും മയക്കുമരുന്ന് ചില്ലറ വിൽപ്പനയും നടത്തിയിരുന്നെന്നാണ് വിവരം.

Eng­lish sum­ma­ry; Youths arrest­ed with Rs 1 crore worth of drugs

You may also like this video;

Exit mobile version