Site iconSite icon Janayugom Online

ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി യൂടൂബ്

യൂടൂബ് ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ചാനല്‍ സ്റ്റോര്‍ എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമില്‍ ഒറിജിനല്‍ സീരിസുകളും സിനിമകളും സ്ട്രീം ചെയ്യും. സബ്‌സ്‌ക്രിപ്ഷന്‍ അടക്കമുള്ള കാര്യങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആമസോണ്‍ പ്രൈമും ആപ്പിള്‍ ടിവിയും അടക്കമുള്ള വീഡീയോ സ്ട്രീമിംഗ് വമ്പന്‍മാര്‍ക്ക് ശക്തമായ മത്സരം നല്‍കുന്ന രീതിയില്‍ വിപണിയിലേക്കിറങ്ങാനാണ് യൂടൂബിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന്റെ നീക്കം.

ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കാനായി 18 മാസത്തോളമായി കമ്പനി തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും ഡിസംബറിന് മുന്‍പ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സൗജന്യമായും സബ്‌സ്‌ക്രിപ്ഷന്‍ നിരക്കിലും സിനിമകള്‍ കാണാനുള്ള ഓപ്ഷന്‍ യൂടൂബ് നല്‍കുന്നുണ്ട്. ഇതിന് പുറമേയാണ് വീഡിയോ ഷെയറിങ് പ്ലാറ്റാഫോം എന്നതില്‍ നിന്നും ചാനല്‍ സ്റ്റോറിലൂടെ ഒടിടി പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടവരുന്നത്.

Eng­lish sum­ma­ry; YouTube to launch OTT platform

You may also like this video;

Exit mobile version