സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം എസിപി സൂരജ് പാലാക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാതീയമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവ ചുമത്തിയാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
കേസിൽ വ്ളോഗർ സൂരജ് പാലാക്കാരൻ ഇന്ന് രാവിലെയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് സൂരജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിലാണ് സൂരജ് പാലാക്കാരന് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്നായിരുന്നു സൂരജ് പാലാക്കാരനെതിരെ പരാതി. ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി പി നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തത്. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്.
English summary;YouTuber Suraj Palakaran arrested
You may also like this video;