Site icon Janayugom Online

യുവകലാസന്ധ്യ 2022 “മധുരം ജീവാമൃതം” ബ്രോഷർ പ്രകാശനം നടത്തി

യുവകലാസാഹിതി ഷാർജയുടെ ഒൻപതാമത് യുവകലാസന്ധ്യ മധുരം ജീവാമൃതം ” പരിപാടിയുടെ ബ്രോഷർ എന്‍ഡിവി ചെയർമാൻ മാത്തുക്കുട്ടി കഡോണിന് നൽകി. യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ പ്രകാശനം നിർവഹിച്ചു. ഒക്ടോബർ 29 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉത്ഘാടനം കേരള സംസ്ഥാന വെന്യു — ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ രാജൻ നിർവഹിക്കും. 

തുടർന്ന് മലയാളത്തിന്റെ അനശ്വര സംഗീത സംവിധായകൻ ജോൺസൻ മാഷ് ചിട്ടപ്പെടുത്തിയ പാട്ടുകൾ മാത്രം ഉൾപ്പെടുത്തിയ ഗാനമേളയിൽ ചലച്ചിത്ര പിന്നണിഗായകരായ സുധീപ് കുമാർ, ചിത്ര അരുൺ, സുമി അരവിന്ദ്, ഡോ ഹിതേഷ് കൃഷ്ണതുടങ്ങിയർ പങ്കെടുക്കും. ബ്രോഷർ പ്രകാശന ചടങ്ങിൽ യുവകലാസന്ധ്യ 2022 ചെയർമാൻ പ്രശാന്ത് ആലപ്പുഴ, കൺവീനർ സ്മിനു സുരേന്ദ്രൻ, ജിബി ബേബി, അഭിലാഷ് ശ്രീകണ്ഠപുരം, സുബീർ ആരോൾ, പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:Yuva Kalasand­hya 2022 “Mad­hu­ram Jee­vam­ritham” brochure released
You may also like this video

Exit mobile version