Site iconSite icon Janayugom Online

ലത മങ്കേഷ്‌കര്‍; കെപിഎസി ലളിത അനുസ്മരണം

യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറെയും അതുല്യ നടന പ്രതിഭ കെപിഎസി ലളിതയെയും അനുസ്മരിച്ചു. അഞ്ജലി എന്ന പേരില്‍ നടന്ന പരിപാടിയില്‍ കെ വി വിനോദന്‍ മുഖ്യ പ്രഭാഷണം നടത്തി. ഉഷാ ഷിനോജ്, കെ പി റസീന, ദീപ പ്രമോദ്. വിത്സന്‍ തോമസ്, സുഭാഷ് ദാസ്, പ്രശാന്ത് ആലപ്പുഴ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ലതാജി പാടി അനശ്വരമാക്കിയ വിവിധ ഭാഷകളിലെ ഗാനങ്ങളും കെപിഎസി ലളിതയുടെ നാടക പ്രവര്‍ത്തന കാലത്തെ സ്മരണകള്‍ തൊട്ടുണര്‍ത്തിയ നാടകഗാനങ്ങളുംആലപിച്ചു കൊണ്ട്യുഎഇ യിലെ മികച്ച സംഗീത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അനുസ്മരണ സന്ധ്യയുടെ ഭാഗമായി.

രേഖ ജെന്നി, അനിരുദ്ധ്, പ്രമോദ് കുഞ്ഞിമംഗലം, അക്ഷയ സന്തോഷ്, നമിത സുബീര്‍, ലൗലി നിസാര്‍ എന്നിവര്‍ ഗാനാഞ്ജലികള്‍ അര്‍പ്പിച്ചു. നൗഷാദ് പുലാമന്തോള്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ എം കെ ഷാജഹാന്‍ സ്വാഗതവും ജെറോം തോമസ് നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry; Yuvakalasahithi dubai anjali

You may also like this video;

Exit mobile version