യുവകലാസാഹിതി ദുബായ് യൂനിറ്റിന്റെ മെമ്പർഷിപ്പ് ക്യാമ്പയിന്‍ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ബഷീർ തിക്കോടിക്ക് അംഗത്വം നൽകി ക്കൊണ്ട് യുവകലാസാഹിതി സെൻട്രൽക്കമ്മിറ്റി പ്രസിഡൻറ് ശങ്കർ തോപ്പിൽ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ദുബായ് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് പുലാമന്തോളിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യുവകലാസാഹിതി സംഘടനാ കമ്മിറ്റിയുടെ കോഡിനേറ്റർ പ്രശാന്ത് ആലപ്പുഴ, യൂണിറ്റ് സെക്രട്ടറി എംകെ ഷാജഹാൻ, വിൽസൻ തോമസ്, ജെറോം തോമസ് എന്നിവർ സംസാരിച്ചു.
യുഎഇയിലെ കലാസാംസ്കാരിക രംഗത്തെ പ്രശസ്തനായ വിനോദ് മണിയറ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെപ്പേർ ചടങ്ങിൽ വെച്ച് അംഗത്വം ഏറ്റുവാങ്ങി. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ മാനേജിംഗ് കമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി കേന്ദ്രകമ്മിറ്റി അംഗവും ദുബായ് യൂണിറ്റ് ചുമതലക്കാരനുമായ പ്രദീഷ് ചിതറയെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.
ENGLISH SUMMARY:Yuvakalasahithi: Membership distribution was inaugurated
You may also like this video