Site iconSite icon Janayugom Online

യുവകലാസാഹിതി സംസ്ഥാന ക്യാമ്പ് പാലക്കാട് ധോണിയില്‍ തുടങ്ങി

yuvakalasahithiyuvakalasahithi

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യുവകലാസാഹിതി സംസ്ഥാന‑സാംസ്കാരിക പ്രവര്‍ത്തക ക്യാമ്പ് ഇന്ന് സമാപിക്കും. പാലക്കാട് ധോണിഫാമിലെ പി ടി ഭാസ്കരപ്പണിക്കര്‍ നഗറില്‍ ആരംഭിച്ച സമ്മേളനം വയലാര്‍ അവാര്‍ഡ് ജേതാവ് കെ വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതി തമ്പുരാട്ടി, ടി വി ബാലന്‍, ചേര്‍ത്തല ജയന്‍, സിനിമാനടന്‍ കിഷോര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി യു ജോണ്‍സണ്‍ സ്വാഗതവും എം സി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
വെെകിട്ട് ഒലവക്കോട് ജങ്ഷനില്‍ (വയലാര്‍ രാമവര്‍മ്മ നഗറില്‍) കവിയരങ്ങ് നടന്നു. രാധാകൃഷ്ണന്‍ പെരുമ്പള, വിനോദ് ആലത്തിയൂര്‍, ഷാജി ഇടപ്പള്ളി, രാജുകൃഷ്ണന്‍, ശാസ്താംകോട്ട ഭാസ്, മതിര ബാലചന്ദ്രന്‍, ബാബു പാക്കനാര്‍, വിജയലക്ഷ്മി സംസാരിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ ധോണിഫാമില്‍ നടക്കുന്ന സ്നേഹാദര സമ്മേളനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ശാരദ മോഹന്‍ അധ്യക്ഷത വഹിക്കും. കെ പി എസ് പയ്യനെടം, ഗീത നസീര്‍, ജിജി കെ ഫിലിപ്പ്, കെ ബിനു, മതിരാ ബാലചന്ദ്രന്‍, ലക്ഷ്മി മംഗലത്ത്, ബാബു പാക്കനാര്‍, ഷാജി ഇടപ്പള്ളി, സി എം കേശവന്‍ എന്നിവരെ ആദരിക്കും. ഡോ. ഒ കെ മുരളീകൃഷ്ണന്‍ സംസാരിക്കും. വെെകിട്ട് മൂന്നുമണിക്ക് സമാപനസമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ടി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിക്കും.

Eng­lish Sum­ma­ry: Yuvakalasahithi state camp start­ed at Palakkad Dhoni

You may like this video also

Exit mobile version