യുവകലാസാഹിതി അജ്‌മാൻ‑ഉം അൽ ഖുവൈൻ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവകലാസാഹിതി യുഎഇ കലോത്സവത്തിന്റെ അജ്‌മാൻ സോൺ വിജയികൾക്കുള്ള അനുമോദനവും കുടുംബ സംഗമവും 2025 ഡിസംബർ 13 ന് അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. യുണിറ്റ് പ്രസിഡന്റ് റോണി തോമസ് അധ്യക്ഷനായ പരിപാടിയിൽ യുണിറ്റ് സെക്രട്ടറി ബിനി പ്രദീപ് സ്വാഗതവും ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ഗിരീശൻ കാട്ടാമ്പിൽ ഉദ്‌ഘാടനവും ചെയ്‌തു.
ഇന്ത്യ സോഷ്യൽ സെന്റർ സെക്രട്ടറി ബഷീർ കാലടി, ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, യുവകലാസാഹിതി രക്ഷാധികാരി വിത്സൺ തോമസ്, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സുഭാഷ് ദാസ്, ബിജു ശങ്കർ, അജി കണ്ണൂർ, പ്രേംകുമാർ ചിറയിൻകീഴ്, വനിതകലാസാഹിതി ജോയിന്റ് കൺവീനർ സിബി ബൈജു എന്നിവർ ആശംസകൾ നേർന്നു. അനുമോദനങ്ങൾക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും കിഷോർ, അജി, ധനുഷ രതീഷ് എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി.

