Site iconSite icon Janayugom Online

നനീഷിന്റെ സ്മരണ നിലർത്തുവാനായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി യുവകലാസാഹിതി

naneeshnaneesh

ദുബായ് യുവകലാസാഹിതിയുടെ മുൻസെക്രട്ടറിയും യുഎഇയിലെ സാംസ്കാരിക രാഗത്തെ പ്രമുഖനുമായിരുന്ന നനീഷ് ഗുരുവായൂരിന്റെ അനുസ്മരണാർത്ഥം സാഘടിപ്പിക്കപ്പെടുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ആചരണ പരിപാടികളുടെ സമാരംഭം യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന ചെറുകഥാമത്സരത്തിന്റെ പ്രചരണപോസ്റ്റർ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. സംഘടന കമ്മിറ്റി ദുബായ്‌ യൂണിറ്റ് സെക്രട്ടറി സലീം. കെ.പി, യുവകലാസാഹിതി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സുഭാഷ്ദാസ്, സതീഷ് വാസുദേവൻ, പ്രസന്നൻ, വിനോദൻ, ജോൺ ബിനോ കാർലോസ്, എന്നിവർ നനീഷിനെ അനുസ്മരിച്ച് സംസാരിച്ചു.

നനീഷിന്റെ അനുസ്മരണാര്ഥം ദുബായ് യുവകലാസാഹിതി ചെറുകഥ മത്സരവും സംഘടിപ്പിക്കുന്നു മത്സരത്തിലേക്ക് സൃഷ്ടികൾ 2022 ജനുവരി 30 ന് മുമ്പ് ഇമെയിൽ മുഖേന അയക്കാം. കൂടുതൽ വിവരങ്ങൾ യുവകലാസാഹിതി ദുബായ് ഫേസ് ബുക്ക് പേജിലും ലഭ്യമാണ്. മികച്ച കഥയ്ക്ക് 25000 /- രൂപയും പ്രശസ്തി പത്രവും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10000 /- , 5000 /- രൂപ വീതവും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകുന്നത്. സമ്മാന വിതരണം ദുബായ് യുവകലാസന്ധ്യ 2022 ൽ വച്ച് നൽകും. സൃഷ്ടികൾ yks.dubai2022@gmail.com എന്ന ഇ- മെയില്‍ ഐഡിയിലേക്ക് ആണ് അയക്കേണ്ടത്.

Eng­lish Sum­ma­ry: Yuvakalasahithi with a year long pro­gram to pre­serve the mem­o­ry of Naneesh Guruvayoor

You may like this video also

Exit mobile version