Site icon Janayugom Online

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: മലമ്പുഴയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍

പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. ആനിക്കോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം.

വയറുവേദനയെതുടര്‍ന്ന് പാലക്കാട് വനിതാആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി അടുത്ത ദിവസം പ്രസവിച്ചു. ആശുപത്രി അതികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ചൂഷണം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതേസമയം സംഘടനയില്‍ നിന്ന് രഞ്ജിത്തിനെ പുറത്താക്കിയതായി യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.

Eng­lish Sum­ma­ry: yuva­mor­cha local leader arrest­ed in poc­so case
You may also like this video

Exit mobile version