Site icon Janayugom Online

യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണം; പുടിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് സെലന്‍സ്‌കി

putin

റഷ്യ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി. ജറുസലേമില്‍ വെച്ച് റഷ്യന്‍ പ്രസിഡിന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സെലന്‍സ്‌കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ ഉക്രെയ്ന്‍ യുദ്ധം 17ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരുരാജ്യങ്ങളും പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. 

ഇതോടെയാണ് റഷ്യന്‍ പ്രധാനമന്ത്രി പുടിനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രധാനമന്ത്രി സെലന്‍സ്‌കി അറിയിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് ചര്‍ച്ചക്ക് മധ്യസ്ഥതവഹിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രെയ്ന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലും രൂക്ഷമായ പോരാട്ടം നടക്കുകയാണ്.

ഖാര്‍കിവ്, ചെര്‍ണീവ്, സുമി, മരിയുപോള്‍ നഗരങ്ങളും റഷ്യന്‍ സൈന്യം വളഞ്ഞു. കിയവില്‍ സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്ന വാഹനവ്യൂഹത്തിന് നേരെയുണ്ടായ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 25 ലക്ഷത്തിലധികം ആളുകള്‍ യുക്രൈനില്‍ നിന്നും പലായനം ചെയ്തതായി കണക്കുകള്‍ പറയുന്നു.

Eng­lish Summary:zelensky invit­ed Putin to a meeting
You may also like this video

Exit mobile version