Site iconSite icon Janayugom Online

സേറ ഇനിമുതല്‍ സ്‌കൂളില്‍ വരും..

serasera

പഠിക്കാന്‍ സ്‌കൂളില്‍ ആദ്യമായി എത്തുന്ന സേറയ്ക്ക് പുതു അനുഭവം ഒരുക്കി കല്ലാര്‍ ഗവണ്‍മെന്റ ഹൈസ്‌കൂള്‍. ബെറിബ്രല്‍ പള്‍സി എന്ന അപൂര്‍വ്വ രോഗത്തിനെ തുടര്‍ന്ന് ചലനപരിമിതി ഏറെയുള്ള സേറ അല്‍ഫോന്‍സാ നോജി (12) നെയാണ് ആഷോഷപൂര്‍വ്വമായാണ് എതിരേറ്റത്. ചലന പരിമിതിയേറെയുള്ള സേറയെ ബിആര്‍സിയിലെ അദ്ധ്യാപകര്‍ വീട്ടില്‍ എത്തിയാണ് ഇത്രയും നാള്‍ പഠിപ്പിച്ചിരുന്നത്. ആറാം ക്ലാസിലേയ്ക്ക് ജയിച്ച സേറയ്ക്ക് സ്‌കൂളില്‍ പോകണമെന്ന നിര്‍ബന്ധത്തിനെ തുടര്‍ന്ന്  മാതാപിതാക്കളായ പാമ്പാടുംപാറ മുണ്ടയ്ക്കല്‍ നോജും പ്രിന്‍സിയും കാറില്‍ സേറയെ സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. വീല്‍ ചെയറിന്റെ സഹായത്തോടെ രാവിലെ ഫസ്റ്റ് ബല്ലിന് തൊട്ടുമുമ്പ് സ്‌കൂളിലെത്തി. ഹെഡ്മിസ്ട്രസ് സല്‍മ, ക്ലാസ്സ് ടീച്ചര്‍ സോജ, എസ്എംസി ചെയര്‍മാന്‍  കെ.എം.ഷാജി, അധ്യാപകര്‍,  വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേത്യത്വത്തില്‍ സേറയ്ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കി. സ്വാഗതമേകിയ പ്ലാക്കാര്‍ഡുകളുമായി എത്തിയ കുട്ടികള്‍ മിഠായിയും പൂച്ചെണ്ടുകളും നല്‍കി സ്വീകരിച്ചു. കേക്ക് മുറിച്ചും വൈകല്യുള്ള കുട്ടികളെ പരിശീലനം നല്‍കുന്ന ഷീബ ടീച്ചര്‍ എല്ലാവരേയും പരിചയപ്പെടുത്തി. സേറയുടെ വരവിനെ തുടര്‍ന്ന് രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് ഡി  ക്ലാസ് താഴത്തെ നിലയിലെ ആദ്യ മുറിയിലേയ്ക്ക് ആക്കി. പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലാണ് സേറ.

Eng­lish Sum­ma­ry: Zera will be com­ing to school from now on

You may like this video also

Exit mobile version