Site iconSite icon Janayugom Online

ഗ്രാമങ്ങളില്‍ പൂജ്യം കോവിഡ്: കര്‍ഫ്യൂ പിന്‍വലിക്കുമെന്ന് തെലങ്കാന

jaganmohan reddyjaganmohan reddy

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നതിനെത്തുടര്‍ന്ന് രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി വൈ എസ് ജഗന്മോഹന്‍ റെഡ്ഡി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.
അതേസമയം മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ ഇനിയും തുടരണമെന്നും ജാഗ്രത കൈവിടാറായിട്ടില്ലെന്നും ജഗന്മോഹന്‍ റെഡ്ഡി പറഞ്ഞു.
പനി സര്‍വേ നടത്തുന്നതും ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരാന്‍ അധികൃതരോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാനത്ത് കോവിഡിനെതിരായ വാക്സിനേഷന്‍ നൂറ് ശതമാനം ആക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നിലവില്‍ 18,929 കോവിഡ് പ്രതിദിന കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതിദിനം 794 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. 0.82 ശതമാനമാണ് സജീവ കേസുകള്‍. ടിപിആര്‍ 3.29 ശതമാനമാണ്. അതേസമയം 9581 ഗ്രാമങ്ങളിലും കോവിഡ് കേസുകള്‍ പൂജ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Zero covid in vil­lages: Telan­gana to lift curfew

You may like this video also

Exit mobile version