Site icon Janayugom Online

സൈകോവ് — ഡി വാക്സിൻ സെപ്റ്റംബറില്‍ വിപണിയിലെത്തും; സിഡസ് കാഡില

കോവിഡ് പ്രതിരോധ വാക്സിനായ സൈകോവ് — ഡി വാക്സിൻ സെപ്റ്റംബറില്‍ വിപണിയിലെത്തും. നിർമാതാക്കളായ സിഡസ് കാഡിലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദ​ഗധ സമിതി ശുപാർശ ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അം​ഗീകരിച്ചിരുന്നു. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യ വാക്സിനാണ് സൈക്കോവ് ഡി. 66 ശതമാനമാണ് ഫലപ്രാപ്തി. സൂചി ഇല്ലാതെ കുത്തിവയ്ക്കാനും കഴിയും.

സിഡസ് കാഡില വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ സൈക്കോവ് ഡി ക്ക് അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ലോകത്തെ ആദ്യത്തെ ഡിഎന്‍എ വാക്സിനായ സൈക്കോവ് ഡിക്ക് മൂന്ന് ഡോസുകളുണ്ട്. 50 ലധികം കേന്ദ്രങ്ങളിലായിട്ടാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സംഘടിപ്പിച്ചത്. 6

കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ ഉപയോഗ അനുമതി ലഭിച്ചിട്ടുള്ളത്. അതിനിടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 12–17 വയസ് പ്രായമുള്ള കൗമാരക്കാരില്‍ ഒറ്റ ഡോസ് ജാന്‍സെന്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്.

You may also like this video:

Exit mobile version