Site icon Janayugom Online

സൂചി ഇല്ലാതെ കുത്തിവയ്ക്കാം; ലോകത്തെ ആദ്യത്തെ ഡിഎന്‍എ വാക്‌സിന് ഇന്ത്യയില്‍ അനുമതി

സിഡസ് കാഡില വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ സൈക്കോവ് ഡി ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധസമിതി ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിച്ചു.

ലോകത്തെ ആദ്യത്തെ ഡിഎന്‍എ വാക്സിനാണ് മൂന്ന് ഡോസുകളുള്ള സൈക്കോവ് ഡി. സൂചി ഇല്ലാതെ കുത്തിവയ്ക്കാനും കഴിയും. രാജ്യത്ത് 50 ലധികം കേന്ദ്രങ്ങളിലായിട്ടാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സംഘടിപ്പിച്ചത്. അസ്ട്രാസെനകയുടെ കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക് വി, യുഎസ് കമ്പനികളായ മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ ഇതുവരെ ഉപയോഗ അനുമതി ലഭിച്ചിട്ടുള്ളത്.

അതിനിടെ യുഎസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 12–17 വയസ് പ്രായമുള്ള കൗമാരക്കാരില്‍ ഒറ്റ ഡോസ് ജാന്‍സെന്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍ കടുത്ത കോവിഡ് ‑19 രോഗം തടയുന്നതില്‍ 85 ശതമാനം ഫലപ്രാപ്തി കാണിച്ചതായാണ് പരീക്ഷണഫലങ്ങള്‍.

You may also like this video:

Exit mobile version