Site iconSite icon Janayugom Online

പാലക്കാട് പനി ബാധിച്ച് മരിച്ച 58കാരന് നിപ സ്ഥിരീകരിച്ചു; സമ്പർക്കത്തിൽ വന്നവർ ക്വാറന്റയിനിൽ പോകണം

പാലക്കാട് വീണ്ടും നിപ. പനി ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58കാരന് നിപ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 58കാരന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിപ്പ സ്ഥിരീകരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. 

കണ്ടൈയ്ൻമെന്റ് സോണുകൾ ഉടൻ പ്രഖ്യാപിക്കും. മരിച്ച പാലക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് ക്വാറന്റൈനിൽ പോകാൻ നിര്‍ദേശം നൽകി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. സാംപിള്‍ പൂനെയിലെ വൈറോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Exit mobile version