റോഡരികിൽ നിന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ ക്കേസിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ. കോട്ടയം കുടമാളൂർ ലക്ഷം വീട് കോളനിയിൽ പിച്ച നാട് പുതുപ്പറമ്പിൽ അജയകുമാറി (കാരി അജയൻ – 41) നെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അജയൻ കുത്തിപ്പരിക്കേൽപ്പിച്ച ഷിബുവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് നാല് മണി മുതൽ കത്തിയുമായി എത്തിയ പ്രതി കുടമാളൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതുവഴി എത്തിയ ഓട്ടോറിക്ഷാ തടഞ്ഞ് നിര്‍ത്തിയ പ്രതി ഓട്ടോഡ്രൈവറെയും ഓട്ടോയിലുണ്ടായിരുന്ന കുടുംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ഓട്ടോഡ്രൈവറെ കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയ ഓട്ടോഡ്രൈവര്‍ രക്ഷപ്പെട്ടെങ്കിലും പ്രദേശത്ത് നിന്നിരുന്ന ഷിബുവിന് കുത്തേല്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ എത്തിച്ചു.സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ പൊലീസ് സംഘം നാഗമ്പടത്തെ തട്ട് കടയിൽ നിന്നും പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.