Site iconSite icon Janayugom Online

കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് കോവിഡ് വിദ്യാഭ്യാസ ഗുണനിലവാരം കുറച്ചു

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി സ്കൂള്‍ പഠന നിലവാരം ഗണ്യമായി കുറച്ചതായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തെ പല ജില്ലകളിലും കോവിഡ് കാരണം പഠന നിലവാരത്തില്‍ ഇടിവ് സംഭവിച്ചു. ഈ സ്ഥിതിവിശേഷം മറികടക്കാന്‍ ഊര്‍ജിത ശ്രമം നടത്തണമെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2020–21, 2021–22 വര്‍ഷത്തെ കണക്കുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 10 ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ആദ്യ അഞ്ച് ഗ്രേഡുകളില്‍ ഇടംനേടാന്‍ ഒരു സംസ്ഥാനത്തിനും കഴിഞ്ഞില്ല. 700ല്‍ 641 പോയിന്റുമായി പഞ്ചാബും ചണ്ഡീഗഢും ആറാം ഗ്രേഡിലെത്തി. 609.7 ആണ് കേരളത്തിന് ലഭിച്ചിരിക്കുന്ന സ്‌കോര്‍.

പഠന ഫലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായ ഘടകങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരത്തിനായി കണക്കാക്കുന്നത്. 26.5 കോടിയോളം കുട്ടികളാണ് രാജ്യത്തെ വിദ്യാലയങ്ങളിലുള്ളത്. 15 ലക്ഷത്തോളം സ്കൂളുകളിലായി 95 ലക്ഷം അധ്യാപകരും പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, ഗുജറാത്ത് എന്നിവ കേരളത്തിന് പിന്നില്‍ ഏഴാം ഗ്രേഡില്‍ ഇടംപിടിച്ചു. അരുണാചല്‍പ്രദേശ്, മിസോറാം, മേഘാലയ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞ വര്‍ഷം കേരളം, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 1000ല്‍ 901നും 950നും ഇടയില്‍ പോയിന്റ് നേടിയിരുന്നു.

ENGLISH SUMMARY:Central gov­ern­ment report has reduced the qual­i­ty of edu­ca­tion due to Covid
You may also like this video

Exit mobile version