കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പങ്കാളിത്ത ലൈംഗിക ബന്ധത്തിൽ ഉള്‍പ്പെടാന്‍ ഭര്‍ത്താവ് നിരന്തരമായ സമ്മര്‍ദം ചെലുത്തുന്നത് സഹിക്കവയ്യാതെ 26കാരി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് അറിയുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഈ ഗ്രൂപ്പില്‍ എത്തിയത്.
ഇവരുടെ ഭര്‍ത്താവായ 32കാരന്‍ പണത്തിനും മറ്റുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടിയാണ് സമൂഹമാധ്യമ ഗ്രൂപ്പ് ഉപയോഗിച്ചത്. ഇതിനായി ഭാര്യയെയും ഇയാള്‍ നിർബന്ധിക്കുകയായിരുന്നു. ജില്ലയുടെയും, സംസ്ഥാനത്തിൻ്റെയും വിവിധ പ്രദേശങ്ങളിൽ ഉള്ളവർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഗ്രൂപ്പിലെ മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് പോലീസിൻ്റെ നീക്കം