കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷ വീഴ്ച്ച സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ട് .ആർ എം ഒ യുടെ നേതൃത്വത്തിൽ നാലംഗ സംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കും. നഴ്സിങ് ഓഫീസർ ‚സാർജൻ്റ് ‚ഫോറൻസിക് വിദഗ്ധൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉൾപ്പെടും. മെഡിക്കൽ കോളേജിന്റെ സുരക്ഷ സംവിധാനങ്ങളെ മറികടന്നു എങ്ങനെയാണു കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് സംഘം പരിശോധിക്കും.
നീതു ആരോഗ്യ പ്രവർത്തകയാണെന്നാണ് കരുതിയത് മറ്റു സംശയങ്ങൾ ഒന്നും തോന്നിയില്ലെന്നും അതുകൊണ്ടാണ് ചികിത്സയ്ക്കെന്ന് പറഞ്ഞപ്പോൾ കുഞ്ഞിനെ കൈമാറിയതെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ വാർഡിനുള്ളിൽ നിന്നും സുരക്ഷ ജീവനക്കാരുടെ മുന്നിലൂടെയാണ് നീതു കുട്ടിയുമായി കടന്ന് കളഞ്ഞത്. ആശുപത്രിയുടെ ഭാഗത്ത് നിന്നും സുരക്ഷ വീഴ്ച്ച ഉണ്ടായി എന്നും കുടുംബ കുറ്റപ്പെടുത്തി. സംഭവത്തിൽ ഉന്നതധികാരിക്കൾക്ക് പരാതി നൽകുമെന്നും കുടുംബം ചൂണ്ടിക്കാട്ടി.