നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ തെലങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമസഭ പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകളില്‍ ഒപ്പുവയ്ക്കാത്തതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനെതിരെ സര്‍ക്കാര്‍ നിയമ സഹായം തേടിയത്. ഹര്‍ജിയില്‍ ഗവര്‍ണറെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി എ ശാന്തി കുമാരിയാണ് കോടതിയെ സമീപിച്ചത്.
നിയമസഭ പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകള്‍ ആറ് മാസത്തിലധികമായി രാജ്ഭവനില്‍ കെട്ടിക്കിടക്കുകയാണ്. അമിതമായ കാലതാമസത്തില്‍ ഗവര്‍ണര്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാണ്. തെലങ്കാന ഗവർണറും കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരും തമ്മിലുള്ള ഭിന്നത കഴിഞ്ഞ രണ്ട് വർഷമായി തുടരുകയാണ്. ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.
English Summary;Telangana Govt vs Governor in Supreme Court
You may also like this video