Site iconSite icon Janayugom Online

ഡി രാജ 20ന് ഷാർജ സന്ദർശിക്കും; യുവകലാസന്ധ്യ ‘ഋതുഭേദങ്ങൾ’ ഉദ്ഘാടനം ചെയ്യും.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഡിസംബർ 20ന് ഷാർജ സന്ദർശിക്കും. ഷാർജ യുവകലാസാഹിതി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് യുവകലാസന്ധ്യ ‘ഋതുഭേദങ്ങൾ’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഡിസംബർ 21ന് വൈകുന്നേരം 5.30 മുതലാണ് നബാനി റിയൽഎസ്റ്റേറ്റ് ഡവലപ്മെന്റ് എൽ എൽ സി അവതരിപ്പിക്കുന്ന എമിറേറ്റ്സ് എൻൻബിഡി യുവകലാസന്ധ്യ ‘ഋതുഭേതങ്ങൾ’ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കമ്മ്യൂണിറ്റി ഹാളിൽ ആണ് അരങ്ങേറുന്നത്.

മുഹമ്മദ് മുഹ്സിൻ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കും. സൗത്ത് ഇന്ത്യയിലെ പ്രശസ്ത ഗായകൻ ശ്രീനിവാസ്, ശരണ്യ ശ്രീനിവാസ്, ഗ്രീഷ്മ കണ്ണൻ, ഡോ. ഹിതേഷ് കൃഷ്ണ, റിനി തുടങ്ങിയവർ നേതൃത്വം നൽകുന്ന ഗാനസന്ധ്യയും, വനിതാ കലാസാഹിതി ഷാർജ അവതരിപ്പിക്കുന്ന സംഘനൃത്തവും, പി കെ മേദിനി ഗായകസംഘം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും യുവകലാസന്ധ്യയുടെ ഭാഗമായി അരങ്ങേറും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. സൗജന്യ പാസ്സുകൾക്കായി യുവകലാസാഹിതി ഷാർജയുടെ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. നമ്പർ — 055 868 0919,052 894 6667
055 508 1844,050 787 8685.

Exit mobile version