Site iconSite icon Janayugom Online

പുഴയിൽ ഒ​ഴുക്കിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു

പുഴയിൽ ഒ​ഴുക്കിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് എളവൂർ സ്വദേശി കൊടുമ്പിള്ളി വീട്ടിൽ കൃഷ്ണനാണ് (30) മരിച്ചത്. ചാലക്കുടിപ്പുഴയിൽ ആറങ്ങാലിക്കടവിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം. 

കൃഷ്ണനും ബന്ധുക്കളും അവധിദിവസങ്ങളിൽ ചിലപ്പോഴെല്ലാം ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസവും കൃഷ്ണനോടൊപ്പം ആറുപേരടങ്ങുന്ന സംഘം ആറങ്ങാലി മണപ്പുറത്ത് എത്തിയിരുന്നു. ഇവരിൽ ചിലർ കുട്ടികളെ നോക്കാൻ കൃഷ്ണനെ ഏൽപിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി. ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തിൽപെടുകയായിരുന്നു. ഉടൻ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണൻ പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കൾ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version