തലപ്പാടി-ചെങ്കള റീച്ച് നിർമ്മാണം പൂർത്തിയായി. രാജ്യത്താദ്യമായാണ് ഒറ്റത്തൂണിൽ തീർത്ത ആറ് വരിപ്പാതയിലെ മേൽപ്പാലം യാഥാർത്ഥ്യമാകുന്നത്. കാസർകോഡാണ് 1.2 കിലോമീറ്റർ നീളമുള്ള ഒറ്റ തൂണിലെ 6 വരി മേൽപ്പാലം നിർമ്മാണം പൂർത്തിയായിരിക്കുന്നത്. ടു വേ രീതിയിൽ തന്നെയാണ് നിർമ്മിച്ചതെന്നും, പാലങ്ങളുടെ വീതി കൂട്ടൽ അടക്കം തുടർ നിർമ്മാണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും കരാറുകാർ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വടക്കേയറ്റത്ത് പൂർത്തിയായ തലപ്പാടി — ചെങ്കള റീച്ച് 39 കിലോമീറ്ററാണ്. 2021 നവംബർ 18നാണ് നിർമാണം തുടങ്ങിയത്.
ആറ് വരിപ്പാതയിലെ 1.2 കിലോമീറ്റർ മേൽപ്പാലം ഒറ്റത്തൂണിൽ; രാജ്യത്താദ്യം ഇത് കേരളത്തിൽ

