Site iconSite icon Janayugom Online

കുത്തകകള്‍ക്കുവേണ്ടി കോടികള്‍ എഴുതിത്തള്ളി: സമ്മതിച്ച് കേന്ദ്രം

FMFM

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത് 10.6 ലക്ഷം കോടി രൂപ. ഭീമമായ തുകയില്‍ പകുതിയിലേറെയും കുത്തക കമ്പനികളുടെ വായ്പയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അ‍ഞ്ച് കോടി രൂപയോ അതില്‍ കൂടുതലോ വായ്പയുള്ള 2,300 ഓളം വായ്പക്കാര്‍ ഏകദേശം രണ്ടുലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു.
റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശമനുസരിച്ച് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് കിട്ടാക്കടത്തിന്റെ പരിധിയില്‍ വന്ന തുക എഴുതിത്തളളുകു. എഴുതിത്തള്ളിയ അക്കൗണ്ട് വിവരങ്ങളും വായ്പക്കാരുടെ പേരും ബാങ്കുകളും സര്‍ക്കാരും പരസ്യമാക്കിയിട്ടില്ല. വേദാന്ത മുതല്‍ അഡാനി വരെയുള്ള കുത്തക കമ്പനികള്‍ പുതുതലമുറ ബാങ്കില്‍ നിന്ന് എടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയിരിക്കുന്നതെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വായ്പാ തിരിച്ചടവില്‍ വീഴ്ചവരുത്തിയവരില്‍ നിന്ന് 5,309.80 കോടി പിഴയായി ഈടാക്കിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് സഭയെ അറിയിച്ചു. വാണിജ്യ ബാങ്കുകളുടെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സംവിധാനം അനുസരിച്ച് അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുത്തവരുടെ വിവരം സെന്‍ട്രല്‍ റിപ്പോസിറ്ററി ഓഫ് ഇഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: 10.6 lakh crore rupees have been writ­ten off by com­mer­cial banks in the coun­try in the last five years

You may also like this video

Exit mobile version