കല്ലമ്പലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം ഗ്രാമ പഞ്ചായത്ത് ജീവനക്കാരിയായ സിന്ധുവിൻറെയും പരേതനായ ഗിരീഷിൻറെയും മകൾ ഗ്രീഷ്മയെയാണ് കിടപ്പുമുറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഗ്രീഷ്മ ചാവർക്കോട് മദർ ഇന്ത്യ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് . കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി എത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

