Site iconSite icon Janayugom Online

12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

ശ്രീലങ്കൻ സമുദ്രപരിധിയിൽ അനധികൃതമായി മീൻപിടിച്ചെന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി മന്നാർ കടലിടുക്കിന് തെക്ക് ഭാഗത്തായി നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പിടിയിലായത്. ശ്രീലങ്കയുടെ നോർത്ത് സെൻട്രൽ നേവൽ കമാൻഡ് നടത്തിയ ഓപ്പറേഷനിലാണ് നിയമലംഘനം കണ്ടെത്തിയത്. പിടിയിലായ മത്സ്യത്തൊഴിലാളികളെയും ബോട്ടിനെയും തുടർ നിയമനടപടികൾക്കായി ഡിക്കോവിറ്റയിലെ ഫിഷറീസ് ഇൻസ്‌പെക്ടർക്ക് കൈമാറി. 

Exit mobile version