
ശ്രീലങ്കൻ സമുദ്രപരിധിയിൽ അനധികൃതമായി മീൻപിടിച്ചെന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി മന്നാർ കടലിടുക്കിന് തെക്ക് ഭാഗത്തായി നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പിടിയിലായത്. ശ്രീലങ്കയുടെ നോർത്ത് സെൻട്രൽ നേവൽ കമാൻഡ് നടത്തിയ ഓപ്പറേഷനിലാണ് നിയമലംഘനം കണ്ടെത്തിയത്. പിടിയിലായ മത്സ്യത്തൊഴിലാളികളെയും ബോട്ടിനെയും തുടർ നിയമനടപടികൾക്കായി ഡിക്കോവിറ്റയിലെ ഫിഷറീസ് ഇൻസ്‌പെക്ടർക്ക് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.