അമേരിക്കയില്‍ നിയമവിരുദ്ധമായി കുടിയേറിയതിനെത്തുടര്‍ന്ന് പിടികൂടി പനാമയിലേക്ക് കൊണ്ടുപോയ 12 പെരെ നാട്ടിലെത്തിച്ചു. പനാമയില്‍ നിന്ന് ഇസ്താംബൂള്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹിയിലെത്തിച്ചത്. ഇവരില്‍ നാല് പേര്‍ പഞ്ചാബില്‍ നിന്നും മൂന്നു പേര്‍ വീതം ഉത്തര്‍പ്രദേശ്, ഹരിയാനം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
പഞ്ചാബ് സ്വദേശികളെ അമൃത്സറിലേക്ക് മറ്റൊരു വിമനത്തില്‍ അയച്ചു . ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ വന്നശേഷം ഈമാസം അഞ്ച് മുതൽ മൂന്നു തവണയായി നിരവധി ഇന്ത്യക്കാരെ കൈ കാലുകൾ ബന്ധിച്ച് സൈനിക വിമാനങ്ങളിൽ അമൃത്സറിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്കാരുള്‍പ്പെടെ 299 അനധികൃത കുടിയേറ്റക്കാരെ യുഎസ് പനാമയിലേക്ക് നാടുകടത്തി. ഇതിൽ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘത്തെയാണ് ഇപ്പോൾ ഡൽഹിയിൽ എത്തിച്ചത്. അനധികൃത കുടിയേറ്റക്കാരെ കയറ്റി അയക്കുന്ന യുഎസ് നടപടിക്ക് കേന്ദ്രസർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.