സപ്ലൈകോയിലെ 13 ഇനം അവശ്യസാധനങ്ങൾക്ക് വില കൂട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. രാജ്യത്താകെ വിലക്കയറ്റം രൂക്ഷമാകുകയും പായ്ക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്‌ടി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തിട്ടും, സപ്ലൈകോയിൽ ആറ് വർഷമായി അരിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള 13 സാധനങ്ങൾക്ക് വില കൂടിയിട്ടില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലുള്ള വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
കുറുവ അരി, ജയ അരി, മട്ട അരി, പച്ചരി, വെളിച്ചെണ്ണ, പഞ്ചസാര, പരിപ്പ്, വൻപയർ, കടല, ചെറുപയർ, ഉഴുന്ന് പരിപ്പ്, മുളക്, മല്ലി എന്നീ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലയിൽ മാറ്റമില്ലാതെ ആറ് വർഷമായി വില്പന നടത്തിവരുന്നത്.
അരി ഉൾപ്പെടെയുള്ളവയ്ക്ക് പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വില കുറവാണ് സപ്ലൈകോയിൽ. ശബരി ഉല്പന്നങ്ങളായ തേയില, മല്ലിപ്പൊടി, മുളക് പൊടി, വെളിച്ചെണ്ണ, പുളി, ഏലം, മഞ്ഞൾപ്പൊടി, ഉപ്പ്, ആട്ട എന്നീ ശബരി ഉല്പന്നങ്ങൾ 20 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് വില്പന നടത്തിയിരുന്നത്. അഞ്ച് ശതമാനം ജിഎസ്‌ടി ഏര്‍പ്പെടുത്തിയതിലൂടെ 25 കോടിയുടെ അധിക ബാധ്യതയാണ് സപ്ലൈകോയിലുണ്ടാകുന്നത്. ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടായിരിക്കും വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകുക.
English Summary:13 items at SupplyCo at the same prices as six years ago
You may also like this video