രാജ്യത്തെ 13 സംസ്ഥാനങ്ങള്‍ ഇരുട്ടിലേക്ക്. നിലയങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക തീര്‍ക്കും വരെ വൈദ്യുതി വാങ്ങുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും ഈ സംസ്ഥാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ്, മണിപ്പുര്‍, മിസോറം, ഝാര്‍ഖണ്ഡ്, ബിഹാര്‍, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്കാണ് വിലക്ക്. ഈ സംസ്ഥാനങ്ങളിലെ കൂടുതല്‍ കുടിശികയുള്ള 27 വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പവര്‍ സിസ്റ്റം ഓപ്പേറഷന്‍ കോര്‍പറേഷന്‍ (പിഒഎസ്ഒസിഒ) നിര്‍ദ്ദേശം നല്‍കി.
ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച്, പവര്‍ എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ പവര്‍ എക്സ്ചേഞ്ച് എന്നിവയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഈ സംസ്ഥാനങ്ങള്‍ വൈദ്യുത ഉല്പാദന കമ്പനികള്‍ക്ക് നല്‍കാനുള്ള മൊത്തം കുടിശിക 5,085 കോടിയാണ്. ഇതാദ്യമായാണ് പിഒഎസ്ഒസിഒ ഒരു ഡസനിലധികം സംസ്ഥാനങ്ങൾക്ക് ഒരുമിച്ച് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
English Summary:13 states facing power crisis
You may also like this video