Site iconSite icon Janayugom Online

ക്രിസ്തുമസ് പുതുവത്സര വിപണി ലക്ഷ്യമാക്കി തയാറാക്കിയ 1300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

kodakoda

ക്രിസ്തുമസ് വിപണിയ്ക്കായി തയാറാക്കിയ 1300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കാഞ്ഞിരപ്പള്ളി കോരുത്തോട് കൊമ്പ് കുത്തി വനത്തിനുള്ളിൽ ഒഴപ്പ് തോടിന്റെ കരയിൽ നിന്നും കോട്ടയം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കോട കണ്ടെടുത്തത്. കോട്ടയം എക്‌സൈസ് ഇന്റലിജൻസ് ബൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. 

കോട തയാറാക്കിക്കൊണ്ടിരുന്ന പെരുവന്താനം മതമ്പ എസ്റ്റേറ്റ് കരയിൽ സനൽ എന്നയാൾ എക്‌സൈസിനെ കണ്ട് വനത്തിലൂടെ ഓടി രക്ഷപ്പെട്ടു. വലിയ ഇരുമ്പ് വീപ്പയിൽ ദ്വാരങ്ങളുണ്ടാക്കി ആധുനിക രീതിയിലാണ് മാസങ്ങളായി പ്രതി ചാരായം നിർമ്മിച്ചുകൊണ്ടിരുന്നത്. ഇരുമ്പ് വീപ്പകളിലും, വനത്തിൽ വലിയ കുഴികുഴിച്ച് പടുതാ കുഴിയിലുമായാണ് കോട സൂക്ഷിച്ചിരുന്നത്. ലിറ്ററിന് 1500 രൂപ നിരക്കിൽ ശബരിമലയിലെ കച്ചവടക്കാർക്കും വണ്ടിക്കാർക്കും കോരുത്തോട്ടിലെ വിവിധ മേഖലയിലും മാസങ്ങളായി ചാരായം കച്ചവടം ചെയ്ത് വരികയായിരുന്നു.

പാമ്പുകളും അട്ടകളും ധാരളമുള്ള ഈ സ്ഥലത്ത് മറ്റുള്ളവർ കടന്ന് ചെല്ലാൻ പ്രയാസമാണന്ന് മനസിലാക്കിയാണ് ഇവിടം ചാരായം നിർമ്മാണത്തിന് തിരഞ്ഞെടുത്തത്. ആഴ്ചകളോളമുള്ള രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഈ സ്ഥലം എക്‌സൈസ് കണ്ടെത്തിയത്. റെയ്ഡിൽ ഇന്റെലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ അരുൺ സി. ദാസ്, മേഘനാഥൻ, രഞ്ജിത് നന്ത്യാട്ട്, സക്വാഡ് അംഗങ്ങളായ എം.നൗഷാദ്, ദീപു ബാലകൃഷ്ണൻ, വിശാഖ്, കെ.കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു. പ്രതിയേയും സഹായികളേയും ഉടൻ തന്നെ പിടികൂടുമെന്ന് എക്‌സൈസ് അറിയിച്ചു. 

Eng­lish Sum­ma­ry: 1300 liters of ket­tle and air con­di­tion­ers pre­pared for the Christ­mas and New Year mar­ket were seized

You may also like this video

Exit mobile version