Site iconSite icon Janayugom Online

കംബോഡിയയില്‍ അകപ്പെട്ട 14 ഇന്ത്യക്കാര്‍ നീതി തേടുന്നു

കള്ളക്കടത്തുകാരുടെ സൈബര്‍ ആക്രമണത്തിന് ഇരയായി കംബോഡിയയില്‍ അകപ്പെട്ട 14 ഇന്ത്യക്കാര്‍ തിരിച്ച് നാട്ടിലെത്തിക്കാനായി ഇന്ത്യന്‍ എംബസിയോട് അപേക്ഷിച്ചു.ചതിയില്‍ അകപ്പെട്ട് കംബോഡിയയിലേക്ക് കടത്തപ്പെട്ടവരാണിവര്‍.ബിഹാര്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ 14 പേരടങ്ങുന്ന സംഘത്തെ കംബോഡിയയിലെ ലോക്കല്‍ പോലീസ് രക്ഷപ്പെടുത്തി നിലവില്‍ ഒരു എന്‍.ജി.ഒയില്‍ താമസിപ്പിച്ചിരിക്കുകയാണ്.സമീപകാല റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കംബോഡിയയില്‍ താമസിക്കുന്ന ഏകദേശം 5000ത്തോളം വരുന്ന ഇന്ത്യാക്കാര്‍ ഇത്തരത്തില്‍ അപകടകരമായ തൊഴില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.ഈ വര്‍ഷം തന്നെ ഏകദേശം 250 ഇന്ത്യക്കാരെ ഇത്തരത്തില്‍ കണ്ടെത്തുകയും രക്ഷപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതായി ഗവണ്‍മെന്‍റ് പറയുന്നു.ഇവര്‍ക്ക് നിയമാനുസൃതമായ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നിരുന്നാലും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവന അനുസരിച്ച് ഇവര്‍ അനധികൃതമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

കംബോഡിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ തന്നെ ഇവരുടെ പാസ്പോര്‍ട്ടുകള്‍ വാങ്ങിവയ്ക്കുകയും ഇന്ത്യന്‍ ആളുകളെ ലക്ഷ്യമിടുന്ന സൈബര്‍ സ്കാമിംഗ് കോള്‍ സെന്ററുകളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയുമായിരുന്നു.കഴിഞ്ഞ വര്‍ഷം ഒരു ഉയര്‍ന്ന കേന്ദ്ര ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥന്‍ താന്‍ 67 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് പരാതി നല്‍കിയതോടെയാണ് പോലീസ് ഇത്തരം തട്ടിപ്പകളെക്കുറിച്ച് ബോധവാന്മാരാകുന്നത്.കഴിഞ്ഞ ഡിസംബര്‍ 30ന് ഉത്തര്‍പ്രദേശിലെ റൗര്‍ഖേല പൊലീസ് ഇത്തരത്തില്‍ ആളുകളെ അനധികൃതമായി കംബോഡിയയിലേക്ക് കടത്തുന്ന ഒരു സംഘത്തെ തകര്‍ക്കുകയും 8 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കംബോഡിയയിലേക്ക് ആദ്യമായി ജോലിക്ക് എത്തുന്നവര്‍ക്കായി ഇന്ത്യന്‍ എംബസ്സി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.മിനിസ്ട്രി ഓഫ് എക്സ്ടേണല്‍ അഫയര്‍സ് അംഗീകരിച്ചിട്ടുള്ള ഏജന്‍സികള്‍ മുഖേന മാത്രമേ ജോലിക്കായി അപേക്ഷിക്കാവൂ എന്ന് ഇതില്‍ പറഞ്ഞിരുന്നു.

Eng­lish Summary;14 Indi­ans strand­ed in Cam­bo­dia seek justice

You may also like this video

Exit mobile version