Site iconSite icon Janayugom Online

കണ്ണീര്‍പ്പുഴയായി കുന്നുമ്മല്‍ കുടുംബം: നഷ്ടമായത് 14 പേരുടെ ജീവന്‍

താനൂർ ബോട്ട് അപകടത്തില്‍ നോവായി പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുന്നുമ്മൽ കുടുംബം. ഈ കുടുംബത്തിലെ 14 പേരുടെ ജീവനാണ് നഷ്ടമായത്. ഒരു കുട്ടി അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയാണ്.

കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (42), മകൻ ജറീർ (12), മകൾ ജന്ന(8), സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ അസ്ന (18), ഷംന (16), സഫ് ല (13), ഫിദദിൽന (8), സഹോദരി നുസ്‌റത്ത് (35), മകൾ ആയിഷ മെഹ്റിൻ (ഒന്നര), സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), ഷഹറ (8), ഫാത്തിമ റിഷിദ (7), നൈറ ഫാത്തിമ (8മാസം) എന്നിവരാണ് മരിച്ച കുന്നുമ്മല്‍ കുടുംബാംഗങ്ങള്‍. ഇവരില്‍ ഒമ്പത് പേര്‍ ഒരു വീട്ടിലേതാണ്.

കുടുംബസമേതം ഉള്ള സന്തോഷ നിമിഷത്തിൽ ആയിരുന്നു അവർ . വീടിന് സമീപത്ത് തന്നെയുള്ള തൂവൽ തീരത്ത് ഈ ബോട്ട് യാത്ര ആ കുടുംബത്തെ മുഴുവൻ തുടച്ചുനീക്കും എന്ന് അവർ സ്വപ്നത്തിൽ പോലും കരുതികാണില്ല. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബത്തിലെ 14 പേർ മരണത്തിനു കീഴടങ്ങുമ്പോൾ താനൂർ ബോട്ട് ദുരന്തത്തിലെ നൊമ്പരക്കാഴ്ചയായി മാറുകയാണ് ഈ കുടുംബം.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും പരപ്പനങ്ങാടി മദ്രസയില്‍ നടക്കുന്ന പൊതുദര്‍ശത്തില്‍ പങ്കെടുത്ത് കുന്നുമ്മല്‍ തറവാട്ടിലെ മരിച്ചവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കും.

Eng­lish Sam­mury: parap­panan­ga­di boat acci­dent, 14 peo­ple died in Kunum­mal house

Exit mobile version