Site iconSite icon Janayugom Online

14കാരന്‍റെ ആത്മഹത്യ; പാലക്കാട് സ്ക്കൂളില്‍ വിദ്യാ‍ര്‍ത്ഥികളുടെ പ്രതിഷേധം; അധ്യാപികയ്ക്കെതിരെ ആരോപണം

പാലക്കാട് 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി വിദ്യാ‍ര്‍ത്ഥികള്‍. പാലക്കാട് കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ ആണ് മരിച്ചത്. സ്കൂളിലെ അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. അധ്യാപികയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. 

അധ്യാപിക എല്ലാദിവസവും എന്തെങ്കിലും കാരണം ഉണ്ടാക്കി അര്‍ജുനെ ശാസിക്കാറുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇൻസ്റ്റഗ്രാം മെസ്സേജിന്‍റെ പേരില്‍ ഒരു വര്‍ഷം ജയിലില്‍ കിടത്തുമെന്നും സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്നും അധ്യാപിക ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അര്‍ജുനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടികളുടെ ഭാഗത്ത് തെറ്റുകള്‍ കാണുമ്പോള്‍ ശാസിച്ചത് പോലെയാണ് അര്‍ജുനെയും ശാസിച്ചതെന്നാണ് സ്കൂള്‍ മാനേജ്മെന്‍റിന്റെ വാദം.

Exit mobile version