Site icon Janayugom Online

രാജ്യത്ത് 24 മണിക്കൂറിനിടെ 14,313 പുതിയ കേസുകള്‍കൂടി: രോഗമുക്തി നിരക്ക് 98.19

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,313 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 13,543 പേരാണ് രോഗമുക്തരായത്. 98.19 ശതമാനമാണ് രോഗമുക്തി നിരക്ക്. 1, 61,555 പേരാണ് ആകെ ചികിത്സയിലുള്ളത്. രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണം 105 കോടി 49 ലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13,543 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2020 മാര്‍ച്ചിന് ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 1,61,555 സജീവ കേസുകളാണുള്ളത്. ഇതുവരെ 3.42 കോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, പ്രതിദിന കോവിഡ് മരണങ്ങള്‍ വീണ്ടും 500 മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. 549 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,57,740 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 56.91 ലക്ഷം വാക്സിന്‍ ഡോസുകളാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 105.43 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Eng­lish Summary:14,313 new cas­es in 24 hours in the coun­try: cure rate 98.19

You may like this video also

Exit mobile version