രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,830 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,39,20, 451 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,26,110 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,47,512 ആയി ഉയർന്നു. ആകെ രോഗബാധിതരുടെ 0. 35 ശതമാനമാണ് നിലവിലെ സജീവ കേസുകൾ. രാജ്യത്തെ രോഗമുക്തി നിരക്ക് 98.45 ശതമാനമാണ്.
English summary;14,830 new covid cases in the india
You may also like this video;