Site iconSite icon Janayugom Online

15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കി

വീണ്ടും ഗവര്‍ണറുടെ അസാധാരണ നടപടി. സെനറ്റ് യോഗത്തില്‍ പങ്കെടുത്തില്ലെന്നതിന്റെ പേരില്‍ 15 അംഗങ്ങളെ പുറത്താക്കി. 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഗവര്‍ണര്‍ വിവരം അറിയിക്കുകയും ചെയ്തു. സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള ഗവര്‍ണറുടെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഗവര്‍ണറുടെ ആവശ്യം ചട്ടവിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

കഴിഞ്ഞ 11ന് കേരള സർവകലാശാല വിസി വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 പേരെ പിൻവലിക്കുന്നതായി അറിയിച്ച് ശനിയാഴ്ചയാണ് ഗവർണർ വിസിക്ക് കത്തയച്ചത്. പുതിയ വിസിയെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന അംഗങ്ങൾക്കെതിരെയായിരുന്നു ഗവർണറുടെ പ്രതികാര നടപടി. 

Eng­lish Summary:15 mem­bers of the Sen­ate were expelled by the governor
You may also like this video

Exit mobile version